balavedi-gandhi-jayanthi

ചിറയിൻകീഴ്: മുരുക്കുംപുഴ ഗുരുദേവ ദർശനപഠനകേന്ദ്രത്തിന്റെ ബാല വിഭാഗമായ ഐശ്വര്യ ബാല വേദിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ബാലവേദി കൂട്ടായ്മ സംഘടിപ്പിച്ചു.മഹാത്മാഗാന്ധി ഇന്റർനാഷണൽ മിഷൻ ചെയർമാൻ ഡോ.അശോകൻ നടാല ഉദ്ഘാടനം ചെയ്തു. എസ്.എൻ.വി ഗ്രന്ഥശാലയിൽ നടന്ന ചടങ്ങിൽ ബാലവേദി പ്രസിഡന്റ് അനുജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഗുരുദേവ ദർശനപഠനകേന്ദ്രം പ്രസിഡന്റ് മുരുക്കുംപുഴ സി.രാജേന്ദ്രൻ,എസ്.എൻ.വി ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറി വി.ദിലീപ് കുമാർ,കമ്മിറ്റി അംഗങ്ങളായ ബി.ഗൗരി,റ്റിജ തോമസ്,സർവ്വോദയ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ജി.സുദർശനൻ എന്നിവർ പങ്കെടുത്തു.