തിരുവനന്തപുരം: പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് കേരള സർവീസ് പെൻഷണേഴ്‌സ് ലീഗ് 7ന് നിയമസഭ മാർച്ച് നടത്തും.അന്ന് രാവിലെ 11ന് വി.ജെ.ടി ഹാൾ പരിസരത്ത് നിന്നാരംഭിക്കുന്ന മാർച്ച് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യപ്രഭാഷണം നടത്തും. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി.ചെറിയ മുഹമ്മദ്,എം.എൽ.എമാരായ കെ.പി.എ.മജീദ്,പി.അബ്ദുൽ ഹമീദ്,മഞ്ഞളാംകുഴി അലി തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ കെ.എസ്.പി.എൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് മേത്തൊടിക,ജനറൽ സെക്രട്ടറി എ.കെ.സൈനുദ്ദീൻ,നസീം ഹരിപ്പാട്,എൻ.മൊയ്തീൻ മാസ്റ്റർ,ടി.എ.ഷാഹുൽ ഹമീദ്,എം.സുബൈർ എന്നിവർ പങ്കെടുത്തു.


.