picr-

തിരുവനന്തപുരം: പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് നേമം സ്റ്റുഡിയോ റോഡ് മണി നിവാസിൽ വിക്രമൻ നായർ (മണി- 81) അന്തരിച്ചു. 150ഓളം സിനിമകളിൽ മേക്കപ്പ്മാനായിരുന്നു. ഭാര്യ: പത്മിനി അമ്മ. മക്കൾ: ശക്തി വി.നായർ (ക്യാമറാമാൻ, മാതൃഭൂമി ന്യൂസ്), ശ്രീകല. മരുമക്കൾ: സതീഷ് കുമാർ (എക്സ് സർവീസ്), വി.ആർ.രമ്യ.

മെരിലാൻഡ് സ്റ്റുഡിയോയുടെ ബാനറിൽ ഒരുങ്ങിയ 'സ്വാമി അയ്യപ്പൻ" എന്ന ചിത്രത്തിലൂടെയാണ് കലാജീവിതം ആരംഭിച്ചത്. പ്രിയദർശൻ, വേണു നാഗവള്ളി, ശ്രീകുമാരൻ തമ്പി തുടങ്ങിയ പ്രമുഖ സംവിധായകരുടെ സിനിമകളിലെ സ്ഥിരം മേക്കപ്പ്മാനായിരുന്നു.

ചിത്രം, കിലുക്കം, തേന്മാവിൻ കൊമ്പത്ത്, കാലാപാനി, ഏയ് ഓട്ടോ, ചന്ദ്രലേഖ, വന്ദനം, ലാൽസലാം, താളവട്ടം, മേഘം തുടങ്ങി നിരവധി മലയാളം സിനിമകളിലും, ഗർദ്ദിഷ്, വിരാസത്ത്, ഹേരാ പേഹ്‌രി തുടങ്ങിയ ഹിന്ദി, തമിഴ് ചിത്രങ്ങളിലും സ്വാമി അയ്യപ്പൻ", 'കടമറ്റത്ത് കത്തനാർ" തുടങ്ങിയ സീരിയലുകളിലും സജീവമായിരുന്നു.

'കുമാര സംഭവം" എന്ന ചിത്രത്തിൽ നടിമാരായ ശ്രീദേവി, ജ്യോതിക എന്നിവർക്ക് ആദ്യമായി ചമയം നിർവ്വഹിച്ചത് വിക്രമൻ നായർ ആയിരുന്നു. 1995ൽ ബംഗളൂരിൽ നടന്ന മിസ് വേൾഡ് മത്സരത്തിലും മേക്കപ്പ് ആർട്ടിസ്റ്റായി പ്രവർത്തിച്ചിരുന്നു.