ആറ്റിങ്ങൽ: ആറ്റിങ്ങൽ ജ്യോതിഷ പഠനകേന്ദ്രത്തിൽ പൂർവ വിദ്യാർത്ഥി സംഗമവും വിദ്യാരംഭവും സെമിനാറും ആർട്ടിസ്റ്റ് ദേവദത്തൻ ഉദ്ഘാടനം ചെയ്തു.പൂർവ വിദ്യാർത്ഥി കൂട്ടായ്മ പ്രസിഡന്റ് കെ.ശ്രീകണ്ഠൻ നായർ അദ്ധ്യക്ഷത വഹിച്ചു.കേന്ദ്രം ഡയറക്ടർ വിജയൻ പാലാഴി മുഖ്യപ്രഭാഷണം നടത്തി.കൂട്ടായ്മ സെക്രട്ടറി ഉദയസിംഹൻ,ആർ.എസ്.പ്രജീഷ്, ആർ.ദീപ,സിന്ധു.എസ്.ബാബു,എം.പി സുഭാഷ്,ജെ.തുളസീധരൻ,കെ.മോഹനൻ, സാംബശിവൻ,എസ്.ശ്രീഹരി ശർമ്മ എന്നിവർ പങ്കെടുത്തു.ജ്യോതിഷ പ്രചാര സഭയുടെ ജ്യോതിഷ ഭൂഷണം കോഴ്സിനായുള്ള പുതിയ ബാച്ച് ആരംഭിച്ചു.ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 5ന് രാവിലെ 9ന് എത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു.ഫോൺ: 9447470001.