പാലോട്: നിരവധി സ്കൂൾ കോളേജ് വിദ്യർത്ഥികളും നാട്ടുകാരും യാത്രാ സൗകര്യത്തിനായി ആശ്രയിക്കുന്ന നന്ദിയോട് പഞ്ചായത്തിലെ പച്ച ജംഗ്ഷനിൽലെ ബസ് കാത്തിരുപ്പ് കേന്ദ്രം യാഥാർത്ഥ്യമായി. പച്ചയിലെ പ്രദേശവാസികളുടെ ദുരിതം കേരളകൗമുദി വാർത്തയാക്കിയിരുന്നു. എന്നിട്ടും ത്രിതല പഞ്ചായത്തധികാരികളോ മറ്റ് അധികാരസ്ഥാനങ്ങളിൽ നിന്നോ ആരും തന്നെ ഇതിനായി സഹായിച്ചില്ല. കാത്തിരുപ്പുകൾക്കൊടുവിൽ സി.പി.എം പച്ച ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹായത്തോടെ ബസ് കാത്തിരിപ്പ് കേന്ദ്രം യാഥാർത്ഥ്യമാക്കി. നിലവിൽ ഇവിടെയെത്തുന്നവർക്ക് മഴയും വെയിലു മേൽക്കാതിരിക്കാൻ ടാർപോളിൻ മേഞ്ഞ കാട്ടുകമ്പിൽ തീർത്ത ഒരു ഷെഡാണ് ഉണ്ടായിരുന്നത്. ഇവിടെയാണ് കാത്തിരുപ്പ് കേന്ദ്രം യാഥാർത്ഥ്യമായത്. ഇന്ന് രാവിലെ 9ന് ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി.കെ.മധു കാത്തിരുപ്പു കേന്ദ്രം ഉദ്ഘാടനം ചെയ്യും. ജി.എസ്.ഷാബി,ടി.എൽ.ബൈജു,ആകേശ് തുടങ്ങിയവർ പങ്കെടുക്കും.