ആറ്റിങ്ങൽ : വീരകേരളപുരം ശ്രീപാദം ടെംപിൾസ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും ആറ്റിങ്ങൽ കൃഷ്ണപുരം റസിഡന്റ്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മെഗാതിരുവാതിര അരങ്ങേറി. കൃഷ്ണപുരം റസിഡന്റ്സ് അസോസിയേഷൻ, മഹാലക്ഷ്‌മി വട്ടവിള, ധ്വനി കൊടുമൺ, കേരള എക്സ് സർവീസ് ലീഗ് ആറ്റിങ്ങൽ മഹിളാവിംഗ്, ആവണിഞ്ചേരി തിരുവാതിര,അയിലം നിത്യശ്രീ,കിഴുവിലം ശിവധ്വനി, കൊടുവഴന്നൂർ നാട്യഗൃഹ ശിവപാർവതി കലാവേദി, മുടിപ്പുര മാതൃസമിതി,പുല്ലയിൽ തിരുവാതിര ഗ്രൂപ്പ് എന്നീ ടീമുകളിൽ നിന്നുള്ള എഴുപതിൽപ്പരം കലാകാരികൾ പങ്കെടുത്തു. ക്ഷേത്രംമേൽശാന്തി വിഷ്ണു നമ്പൂതിരി തിരുവാതിര ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് തോട്ടക്കാട് ശശി,സെക്രട്ടറി അഖിലേഷ്,ട്രഷറർ അഡ്വ.വിജയമോഹൻ,റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വേണുകുമാർ,സെക്രട്ടറി എം.സോമശേഖരൻ എന്നിവർ പങ്കെടുത്തു.