photo

നെടുമങ്ങാട് : രാഷ്ട്രീയസ്വയം സേവക സഘം പനവൂർ മണ്ഡലത്തിന്റെ കീഴിൽ പദസഞ്ചലനവും പൊതുസംഗമവും നടന്നു.മൂഴി കൊല്ല ശ്രീഭദ്രകാളി ക്ഷേത്രത്തിനു മുന്നിൽ നിന്നാരംഭിച്ച പദസഞ്ചലനം മേലേകല്ലിയോട്, കല്ലിയോട് വഴി ഹീരാ കോളേജ് ഗ്രൗണ്ടിൽ സമാപിച്ചു.റിട്ട.ഇന്ത്യൻ ആർമി ജെ.സി.ഒ അഡ്വ.ഉണ്ണികൃഷ്ണൻ നായരുടെ അദ്ധ്യക്ഷതയിൽ തപസ്യ ജില്ലാ വർക്കിംഗ്പ്രസിഡന്റ് കെ.വി രാജേന്ദ്രൻ ബൗദ്ധികിന് നേതൃത്വം നൽകി.കേസരിയുടെ ആദ്യ വരിസംഖ്യ കെ.വി.രാജേന്ദ്രൻ ഏറ്റുവാങ്ങി.'രാഷ്ട്രീയ സ്വയംസേവ സംഘം കേരളത്തിൽ " എന്ന പുസ്തകത്തിന്റെ ആദ്യ പതിപ്പ് ക്ഷേത്ര തന്ത്രിയും ആറ്റിൻപുറം ദേവീക്ഷേത്രത്തിലെയും കല്ലിയോട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെയും മേൽശാന്തിയുമായ ബിനീഷ് വിനായക് പോറ്റിക്ക് നൽകി പ്രകാശനം നിർവഹിച്ചു.