civil

നെയ്യാറ്റിൻകര: ജീവനക്കാർക്കും അദ്ധ്യാപകർക്കും ലഭിക്കേണ്ടിയിരുന്ന ഒരു ലക്ഷം കോടിയിലധികം രൂപ കൊള്ളയടിച്ച് സിവിൽ സർവീസിനെ സർക്കാർ വെന്റിലേറ്ററിൽ ആക്കിയിരിക്കുകയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജി. സുബോധൻ ആരോപിച്ചു.

കെ.ജി.ഒ.യു. നെയ്യാറ്റിൻകര ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് നിസാമുദീൻ. എ അദ്ധ്യക്ഷനായിരുന്നു.

ബ്രാഞ്ച് പ്രസിഡന്റ്‌ പി. എസ്. അനിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗം കെ.ബിജു എന്നിവർ ഉപവസിച്ചു. സമാപന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. മര്യാപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ.വിൻസെന്റ്

എം.എൽ.എ, നെയ്യാറ്റിൻകര നഗരസഭ പ്രതിപക്ഷ നേതാവ് ജോസ് ഫ്രാങ്ക്‌ളിൻ, കെ.ജി.ഒ. യു.സംസ്ഥാന പ്രസിഡന്റ്‌ കെ.സി. സുബ്രഹ്മണ്യൻ, ജനറൽ സെക്രട്ടറി ബി. ഗോപകുമാർ, ട്രഷറർ ഡോ.ആർ.രാജേഷ്, സംസ്ഥാന സെക്രട്ടറിമാരായ എസ്.നൗഷാദ്, ഡോ.ജി. പി.പദ്മകുമാർ, ജില്ലാ സെക്രട്ടറി എസ്.ഒ. ഷാജികുമാർ തിരുപുറം,ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വിനോദ് സെൻ, ആർ.സുമ കുമാരി,അഡ്വ.പ്രഗീത്, കെ.എം. അനിൽകുമാർ,

എസ്.ഷാജി,പി.എസ്. അജയാക്ഷൻ, പി.ജി. പ്രകാശ്,ഷെറിൻ.ഐ. എൽ,

ജി.എസ്.പ്രശാന്ത്,അനിൽ കുമാർ. പി, സിന്ധുല ബീവി. എം, ജയൻ.സി, ബി. ബാബുരാജ്

കെ.സുനിൽ കുമാർ, ഷിബു ഷൈൻ.വി.സി. തുടങ്ങിയവർ പങ്കെടുത്തു.