hi

വെഞ്ഞാറമൂട്: കേരളത്തിലെ പ്രോഗ്രാം കോഓർഡിനേറ്റർമാരായ പ്രൊഫഷണൽ പ്രോഗ്രാം ഏജന്റുമാരെ ക്ഷേമപദ്ധതിയിൽ ഉൾപ്പെടുത്തി കലാകാര പെൻഷൻ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി.ഓൾ കേരള പ്രൊഫഷണൽ പ്രോഗ്രാം ഏജന്റ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.വെഞ്ഞാറമൂട് റാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ ഷാജി സരിഗ അദ്ധ്യക്ഷത വഹിച്ചു.ഡി.കെ.മുരളി എം.എൽ.എ,സി.ആർ.മഹേഷ്‌ എം.എൽ.എ,ജില്ലാ പഞ്ചായത്ത്‌ മെമ്പർ കെ.ഷീലാകുമാരി,പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ്‌ ടി.വി.രാജേഷ്,വാമനപുരം ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എസ്.എം.റാഫി,ചലച്ചിത്ര സംവിധായകൻ ദേവദത്ത് ഷാജി,സിനിമാതാരം രാജമൗലി,കവി വിഭു പിരപ്പൻകോട്,ഷാനവാസ് ആനക്കുഴി,റെജികുമാർ,സജി വെഞ്ഞാറമൂട്,പഞ്ചായത്തംഗം നുജുമുദ്ദീൻ,സിസ്റ്റർ ലിസ്സി,വേണു സി.കിഴക്കനേല,ദിലീപ് വേദിക,സിനിമാ താരങ്ങളായ അശ്വതിചന്ദ്,അനീഷ് സാരഥി,പഞ്ചായത്തംഗം മാണിക്കമംഗലം ബാബു തുടങ്ങിയവർ പങ്കെടുത്തു.