തിരുവനന്തപുരം: കായിക ദിനത്തിന്റെ ഭാഗമായി കേരളസർവകലാശാല കായികപഠന വകുപ്പ് സംഘടിപ്പിക്കുന്ന ഇന്റർ കൊളീജിയ​റ്റ് സ്‌പോർട്സ് ക്വിസ് 13ന് രാവിലെ 10 മുതൽ യൂണിവേഴ്സി​റ്റി സ്റ്റേഡിയത്തിലെ കായിക പഠന വകുപ്പിൽ നടക്കും.വിജയികൾക്ക് യൂണിവേഴ്സി​റ്റി സെന​റ്റ് ചേംബറിൽ അന്ന് ഉച്ചയ്ക്ക് 2ന് നടത്തുന്ന ഫൈനലിൽ പങ്കെടുക്കാം.ഒരു കോളേജ് /യൂണിവേഴ്സി​റ്റി ഡിപ്പാർട്ട്‌മെന്റിൽ നിന്ന് രണ്ടുപേരടങ്ങുന്ന ഒരു ടീമിന് മത്സരിക്കാം. മത്സരാർത്ഥികൾ കോളേജ് പ്രിൻസിപ്പൽ, യൂണിവേഴ്സി​റ്റി ഡിപ്പാർട്ട്‌മെന്റിലെ (കായിക വകുപ്പിലെ ചുമതലയുള്ള അദ്ധ്യാപകൻ), അതത് വകുപ്പ് മേധാവിയുടെ കത്തുമായി 9.30ന് യൂണിവേഴ്സി​റ്റി സ്​റ്റേഡിയത്തിലെത്തി രജിസ്ട്രേഷൻ നടത്തണം.