തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം പി.കെ.എസ്.എസ്,ഡോ:പല്പു,കോവളം,ചെമ്പഴന്തി യൂണിയനുകളിലെ യൂണിയൻ ഭാരവാഹികളുടെ നേതൃസംഗമം പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്തു.ഡി.പ്രേംരാജ് അദ്ധ്യക്ഷത വഹിച്ചു. ടി.എൻ.സുരേഷ്,ഉപേന്ദ്രൻകോൺട്രാക്ടർ,ആലുവിള അജിത്ത്,രാജേഷ് ഇടവക്കോട്,മധുചെമ്പഴന്തി തുടങ്ങിയവർ സംസാരിച്ചു.11ന് അൽസാജ് ഓഡിറ്റോറിയത്തിൽ ശാഖാനേതൃസംഗമം വൻ വിജയമാക്കാൻ യോഗത്തിൽ തീരുമാനിച്ചു. ശാഖാതലത്തിൽ ക്യാമ്പെയിൻ സംഘടിപ്പിക്കാനും നേതൃയോഗത്തിൽ തീരുമാനമായി.