തിരുവനന്തപുരം:തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോയ്ക്ക് ഹൈദരാബാദിലെ നാഷണൽ പൊലീസ് അക്കാഡമി അസി.ഡയറക്ടറായി ഡെപ്യൂട്ടേഷനിൽ പോവാൻ സർക്കാർ അനുമതി നൽകി.ഇളങ്കോയെ ഈ പദവിയിലേക്ക് തിരഞ്ഞെടുത്തിട്ടും സർക്കാർ വിടുതൽ നൽകിയിരുന്നില്ല.ഇക്കാര്യം കേരളകൗമുദി ഇന്നലെ ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് അടിയന്തര നടപടി.ഇളങ്കോയെ സ്റ്രേറ്റ് കേഡറിൽ നിന്ന് വിടുതൽ നൽകി പൊതുഭരണ വകുപ്പാണ് ഉത്തരവിറക്കിയത്.5 വർഷത്തേക്കാണ് പൊലീസ് അക്കാഡമിയിലെ നിയമനം.