മലയിൻകീഴ് : കൂത്ത്പറമ്പ് എം.എൽ.എ കെ.പി.മോഹനനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സാമുഹൃവിരുദ്ധർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആർ.ജെ.ഡി ദേശീയ കൗൺസിൽ അംഗം എൻ.എം.നായർ സർക്കാരിനോട് ആവശ്യപ്പെട്ടു. ആർ.ജെ.ഡി കാട്ടാക്കട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ മണ്ഡലം പ്രസിഡന്റ് മേപ്പൂക്കട മധു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിഅംഗം അഡ്വ.ഫാസിൽ, അഡ്വ, എൻ.ബി.പത്മകുമാർ, ചാണി അപ്പു, അഡ്വ. ബീന, മച്ചേൽഹരികുമാർ, മേപ്പുക്കട സതീഷ്, രാധാകൃഷ്ണൻനായർ, ഗോപകുമാർ എന്നിവർ സംസാരിച്ചു.