hi

വട്ടപ്പാറ: കെ.എസ്.ആർ.ടി.സി യാത്രക്കാരിയിൽ നിന്ന് സ്വർണവും പണവും മോഷ്ടിച്ച കേസിൽ യുവതി അറസ്റ്റിൽ. തമിഴ്നാട് തെങ്കാശി സമയപുരം സ്വദേശിനി മാരീശ്വരി (23)ആണ് വട്ടപ്പാറ പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാവിലെ 9 മണിയോടെ നെടുമങ്ങാട്‌ നിന്നും വെമ്പായത്തേക്ക് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യവെ തേക്കട സ്വദേശി വിജയമ്മയുടെ 1 പവന്റെ മാലയും 2000 രൂപയും മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്. പരാതിക്കാരിയിൽ നിന്നും ലഭിച്ച സൂചന പ്രകാരം വട്ടപ്പാറ സി.ഐ ശ്രീജിത്ത്,എസ്.ഐ ബിനി മോൾ,എ.എസ് ഐ സനിത,സി.പി.ഒ രജി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്നും ആഭരണവും പണവും കണ്ടെടുത്തു.