papnasam-boat-accident

വർക്കല: പാപനാശത്ത് ശക്തമായ തിരയിൽ അഡ്വഞ്ചർ സ്പോർട്സിന്റെ ഫൈബർ വള്ളം അപകടത്തിൽപ്പെട്ടു. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12 മണിയോടെ കരയിൽ നിന്നും 20മീറ്റർ അകലെ വച്ചാണ് അപകടം. എട്ടോളം സഞ്ചാരികളുമായി കടൽയാത്രയ്ക്ക് ശേഷം കരയ്ക്ക് വള്ളം അടുപ്പിക്കവെ എഞ്ചിൻ ഒഫ് ആവുകയും തിരയിൽപ്പെട്ട വള്ളം മറിയുകയുമായിരുന്നു.ലൈഫ് ഗാർഡുകളും കരയിലുണ്ടായിരുന്ന മറ്റ് സഞ്ചാരികളും ചേർന്ന് കടലിൽ വീണവരെ സുരക്ഷിതമായി കരയിലെത്തിച്ചു.സഞ്ചാരികൾ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ ആർക്കും പരിക്കുകളില്ല. കടൽക്ഷോഭം രൂക്ഷമായതിനാൽ ടൂറിസം പൊലീസ് ഇടപെട്ട് അഡ്വഞ്ചർ സ്പോർട്സിന്റെ പ്രവർത്തനം നിറുത്തിവയ്പ്പിച്ചു.