തിരുവനന്തപുരം:കെ.എസ്.ഇ.ബി പെൻഷൻകാർക്ക് ഡി.ആർ.കുടിശിക ഒക്ടോബർ മാസത്തെ പെൻഷനൊപ്പം വിതരണം ചെയ്തേക്കും.ഒക്ടോബറിലെ പെൻഷൻ വിതരണത്തിനുള്ള മൊഡ്യൂൾ സെപ്തംബർ 28നു തന്നെ പെൻഷൻ ഓഫീസുകളിൽ ലഭ്യമാക്കിയിരുന്നെങ്കിലും അതിൽ കോടതി നിർദ്ദേശപ്രകാരം കൊടുക്കേണ്ട ഡി.എ/ഡി.ആർ കുടിശിക ഉൾപ്പെടുത്തിയിരുന്നില്ല.ഇതിനെതിരെ കോടതിയലഷ്യ നടപടികൾ സ്വീകരിക്കാൻ കെ.എസ്.ഇ.ബി.പെൻഷനേഴ്സ് കൂട്ടായ്മ മുൻകൈയെടുത്ത സാഹചര്യത്തിലാണ് കുടിശിക കൂടി വിതരണം ചെയ്യാനുള്ള നീക്കം തുടങ്ങിയത്.ആറിനാണ് ഇതുസംബന്ധിച്ച കേസ് ഹൈക്കോടതി പരിഗണിക്കുന്നത്. 2022 ജനുവരി മുതൽ 2024ജൂലൈ വരെയുള്ള കുടിശികയാണ് നൽകാനുള്ളത്.പത്തുഗഡുക്കളായി കുടിശിക നൽകാനാണ് തീരുമാനമെടുത്തതെങ്കിലും സംസ്ഥാന സർക്കാർ അനുമതിയില്ലെന്ന കാരണം പറഞ്ഞ് കെ.എസ്.ഇ.ബി പിന്മാറുകയായിരുന്നു.