photo

നെടുമങ്ങാട്: നഗരസഭ കുശർക്കോട് വാർഡ് നിവാസികളുടെ ചിരകാലാഭിലാഷമായ കമ്മ്യൂണിറ്റി ഹാൾ യാഥാർത്ഥ്യമായി. എസ്.സി ഫണ്ടിൽ ഉൾപ്പെടുത്തി 14.81 ലക്ഷം രൂപയ്ക്ക് വിലയാധാരം വാങ്ങിയ 13 സെന്റ് സ്ഥലത്ത് 72 ലക്ഷം രൂപ ചെലവിലാണ് കമ്മ്യൂണിറ്റി ഹാൾ നിർമ്മിച്ചത്.നൂറിലേറെ പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന പാളയത്തിൻമുകളിലാണ് കമ്മ്യൂണിറ്റിഹാൾ സ്ഥാപിച്ചത്.മന്ത്രി ജി.ആർ അനിൽ ഉദ്‌ഘാടനം നിർവഹിച്ചു.മുനിസിപ്പൽ ചെയർപേഴ്സൺ സി.എസ്.ശ്രീജ അദ്ധ്യക്ഷത വഹിച്ചു.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.സിന്ധു, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഹരികേശൻ നായർ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.സതീശൻ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വസന്തകുമാരി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്.അജിത,കൗൺസിലർമാരായ എം.രാജേന്ദ്രൻ നായർ,എം.പി സജിത,ലേഖ വിക്രമൻ,സംഘാടക സമിതി ചെയർമാൻ ബി.ജെ.ശ്രീകുമാർ എന്നിവർ പങ്കെടുത്തു.