തിരുവനന്തപുരം:ഡോ.പി.പൽപ്പു ഫൗണ്ടേഷൻ അവാർഡ് പത്തനാപുരം ഗാന്ധിഭവൻ മാനേജിംഗ് ഡയറക്ടർ പുനലൂർ സോമരാജന് നൽകാൻ ജഡ്ജിംഗ് കമ്മിറ്റി തീരുമാനിച്ചു.മുൻ ജില്ലാ ജഡ്ജി എസ്.എച്ച്.പഞ്ചാപകേശൻ,കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ.കെ.ജി.ഗോപ് ചന്ദ്രൻ,കേരള യൂണിവേഴ്സിറ്റി അസി.പ്രൊഫ.ഡോ.എൽ.ദീപാപ്രസാദ്,ഡോ.പല്പു ഫൗണ്ടേഷൻ പ്രസിഡന്റ് അഡ്വ.കെ.സാംബശിവൻ,ജനറൽ സെക്രട്ടറി കരിക്കകം സുരേന്ദ്രൻ എന്നിവരായിരുന്നു ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങൾ.