v

തിരുവനന്തപുരം: സർദാർ വല്ലഭായ് പട്ടേലിന്റെ 150-ാമത് ജന്മവാർഷികത്തോടനുബന്ധിച്ച് സിറ്റി പൊലീസ് സോഷ്യൽ പൊലീസിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ക്യാമ്പസുകളിലും കടൽത്തീരങ്ങളിലും പൊതുസ്ഥലങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പേരൂർക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ സിറ്റി അഡ്മിനിസ്ട്രേഷൻ വിഭാഗം ഡി.സി.പിയും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസറുമായ എം.കെ.സുൽഫിക്കർ നിർവഹിച്ചു.വട്ടിയൂർക്കാവ് ഗവ.വി.എച്ച്.എസ്.എസ് സ്കൂളിലെ കേഡറ്റുകൾ
പേരൂർക്കട കെ.എസ്.ആർ.ടി.സി ഡിപ്പോ ശുചീകരിച്ചു.കെ.എസ്.ആർ.ടി.സി പേരൂർക്കട ഡിപ്പോ എ.ടി.ഒ ജയരാജ് അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.ആർ.ടി.സി സൂപ്രണ്ട് അമ്പിളി,ശക്തി വിനായകർ,എ.ഡി.ഇ നസീർ,സിറ്റി അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസർ ഷിബു.ഡി.ജോജിമോൻ,പ്രിയദർശിനി എന്നിവർ പങ്കെടുത്തു.

ക്യാപ്ഷൻ: സിറ്റി പൊലീസ് സോഷ്യൽ പൊലീസിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ക്യാമ്പസുകളിലും കടൽത്തീരങ്ങളിലും പൊതുസ്ഥലങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചപ്പോൾ