തിരുവനന്തപുരം: കെ.കാമരാജ് നാടാരുടെ 50-ാമത് ചരമവാർഷികത്തോടനുബന്ധിച്ച് കണ്ണറ വിളയിലുള്ള കാമരാജ് പ്രതിമയിൽ കെ.എൻ.എം.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.ജെ.ലോറൻസും ഭാരവാഹികളും പുഷ്പാർച്ചന നടത്തി.കെ.എൻ.എം.എസ് ജനറൽ സെക്രട്ടറി അഡ്വ.എം.എച്ച്.ജയരാജൻ,വൈസ് പ്രസിഡന്റ് ബാലരാമപുരം മനോഹർ, സി.ജോൺസൻ, അഡ്വ.കെ.എം.പ്രഭകുമാർ, വർക്കിംഗ് പ്രസിഡന്റ് ഡോ.പാളയം അശോക്, ട്രഷറർ ആർ.പി.ക്ലിന്റ്, സൂരജ്.കെ.പി, ജയരാജൻ നെയ്യാറ്റിൻകര, സത്യരാജ് നെയ്യാറ്റിൻകര, വിജോദ്.ആർ, കെ.കെ.അജയലാൽ, ജിതിൻ ലോറൻസ് തുടങ്ങിയവർ പങ്കെടുത്തു.