hi

കല്ലറ: പാങ്ങോട് പഞ്ചായത്തിൽ ജൈവമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാനായി ഗുണഭോക്താക്കളുടെ വീടുകളിൽ ബൊക്കാഷി ബക്കറ്റ് നൽകുന്നതിന്റ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ എം.എം.ഷാഫി നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അൻവർ പഴവിള അദ്ധ്യക്ഷനായി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എ.എം.റജീന,ജനപ്രതിനിധികളായ ചക്കമല ഷാനവാസ്‌,മുജീബ്,പഞ്ചായത്ത്‌ സെക്രട്ടറി ബെൻസിലാൽ, അസിസ്റ്റന്റ് സെക്രട്ടറി ബിനുകുമാർ,വി.ഇ.ഒ റിയാസ്,അനിൽ, ഉദ്യോഗസ്ഥർ,ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.