gandhi

നെയ്യാറ്റിൻകര:ഗാന്ധിമിത്രമണ്ഡലം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രഭാതഭക്ഷണം വിതരണം ചെയ്യുന്ന ഗാന്ധി സ്മൃതിഭോജൻ ആറാം വർഷത്തിലേക്ക്.

2021 ഗാന്ധി ജയന്തി ദിനത്തിലാണ് ഭക്ഷണവിതരണം ആരംഭിച്ചത്. ഗാന്ധി ജയന്തി ദിനത്തിലെ പ്രഭാത ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം കെ.ആൻസലൻ എം.എൽ.എ നിർവഹിച്ചു. മണലൂർ ശിവപ്രസാദ് അദ്ധ്യക്ഷനായി.

നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ഷിബു,കൗൺസിലർമാരായ ഗ്രാമം പ്രവീൺ, കൂട്ടപ്പന മഹേഷ്,സജു, മഞ്ചവിളാകം ജയകുമാർ, ഫ്രാൻ പ്രസി. എസ്.കെ.ജയകുമാർ, ഭാരവാഹികളായ അമ്പലം രാജേഷ്, ആറാലുംമൂട് ജിനു, ജയരാജ് തമ്പി, ഇരുമ്പിൽ ശ്രീകുമാർ, നിലമേൽ വൈശാഖ്, നെയ്യാറ്റിൻകര ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.