വർക്കല: ശ്രീനാരായണ സോഷ്യൽസെന്റർ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 2025ലെ ബിരുദ - ബിരുദാനന്തര പരീക്ഷകളിൽ റാങ്ക് നേടിയ ശിവഗിരി ശ്രീനാരായണ കോളേജിലെ പ്രതിഭകളെ പി.എൻ.അനിരുദ്ധൻ സ്മാരക അവാർഡ് നൽകി അനുമോദിച്ചു. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അക്കാഡമിക് കൗൺസിൽ മെമ്പറും സിൻഡിക്കേറ്റ് മെമ്പറും കേരള സർവകലാശാല കോളേജ് ഡെവലപ്മെന്റ് കൗൺസിൽ മുൻ ഡയറക്ടറുമായ ഡോ.എം.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.ബോട്ടണി വിഭാഗം മേധാവി പ്രൊഫ.എസ്.ശേഖരൻ അദ്ധ്യക്ഷത വഹിച്ചു.എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി.എസ്.ആർ.എം മുഖ്യപ്രഭാഷണം നടത്തി.ആർ.നീരജ ജയൻ (ബി.എ മലയാളം,രണ്ടാംറാങ്ക്),രോഹിത്.എസ്.ബി(ബി.എസ്.സി ജിയോളജി,രണ്ടാംറാങ്ക്),പാർവതി അനിൽ(ബി.എസ്.സി ജിയോളജി,അഞ്ചാംറാങ്ക്),നിഖിൽ.എസ്.കുമാർ (ബി.കോം ഹോട്ടൽ മാനേജ്മെന്റ്, ഒന്നാംറാങ്ക്),അനുപ്രിയ.എ (ബി.കോം ഹോട്ടൽ മാനേജ്മെന്റ്,രണ്ടാംറാങ്ക്), റോഷ്നറാഫി(ബി.കോം ഹോട്ടൽ മാനേജ്മെന്റ്, മൂന്നാംറാങ്ക്),വൃന്ദ ഉണ്ണി(എം.കോം ഇന്റർനാഷണൽ ട്രേഡ്,മൂന്നാം റാങ്ക്) എന്നിവർ എറണാകുളം ഗ്ലോബൽ എഡ്യുക്കേഷൻ കൺസൾട്ടന്റ്സ് മാനേജിംഗ് ഡയറക്ടർ പി.മനോജിൽ നിന്ന് ക്യാഷ് അവാർഡുകളും മെമ്മന്റോകളും ഏറ്റുവാങ്ങി.ഐ.ക്യു.എ.സി കോഓർഡിനേറ്റർ ഡോ.എസ്.സി.ശ്രീരഞ്ജിനി, ട്രസ്റ്റ് സെക്രട്ടറി വി.ജ്ഞാനപ്രകാശ്, മലയാളവിഭാഗം അദ്ധ്യാപകൻ പി.കെ.സുമേഷ്,സ്നേഹട്രീസ രാജേഷ് തുടങ്ങിയവർ സംസാരിച്ചു. ട്രസ്റ്റ് വൈസ് പ്രസിഡന്റ് പി.വിജയനെ ചടങ്ങിൽ ആദരിച്ചു.ട്രസ്റ്റ് ചെയർമാൻ എസ്.ചന്ദ്രബാബു സ്വാഗതവും വൈസ് ചെയർമാൻ ഡി.വിപിൻരാജ് നന്ദിയും പറഞ്ഞു.