കിളിമാനൂർ: പുളിമാത്ത് വാമനപുരം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കല്ലുവാഴക്കുഴി -പച്ചയിൽ വാവുപ്പാറ റോഡ് ഉദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു.പഞ്ചായത്ത് ഫണ്ട് പതിനൊന്നര ലക്ഷം രൂപയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പിൽ നിന്നും പതിനാല് ലക്ഷം രൂപയും ചെലവഴിച്ചാണ് നിർമ്മിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് എസ്.സുസ്മിത അദ്ധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.അഹമ്മദ് കബീർ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം ജി.ജി.ഗിരികൃഷ്ണൻ, പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.രുഗ്മിണി അമ്മ,പഞ്ചായത്ത് അംഗം ബി.ജയചന്ദ്രൻ,സുമേഷ് എന്നിവർ പങ്കെടുത്തു.