rsp-dharnna

ആറ്റിങ്ങൽ: ആർ.എസ്.പി ആറ്റിങ്ങൽ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖത്തിൽ നഗരസഭയുടെ മുന്നിൽ ദുർഭരണത്തിനും അഴിമതിക്കും വികസന മുരടിപ്പിലും പ്രതിഷേധിച്ച് സംഘടിപ്പിച്ച ധർണ കേന്ദ്ര കമ്മിറ്റി അംഗം സനൽ കുമാർ ഉദ്ഘാടനം ചെയ്തു. പൊട്ടിപൊളിഞ്ഞ റോഡുകൾ, കത്താത്ത തെരുവിളക്കുകൾ, എട്ടുവർഷമായി പൊളിച്ചിട്ടിരിക്കുന്ന ടൗൺ ഹാൾ, കാടുകയറി നശിക്കുന്ന വ്യവസായ കേന്ദ്രം, അശാസ്ത്രീയമായ ഗതാഗത സംവിധാനം, പ്രവർത്തനരഹിതമായ കുട്ടികളുടെ പാർക്കുകൾ, ഉപയോഗശൂന്യമായ ടൗൺ മാർക്കറ്റ്, കാടുപിടിച്ച് നശിക്കുന്ന മാമം നാളികേരകോംപ്ലക്സ്, അടഞ്ഞുകിടക്കുന്ന വനിതാ ഹോസ്റ്റൽ, അപകടഭീഷണി നേരിടുന്ന പ്രൈവറ്റ് ബസ് സ്റ്റാൻഡ് തുടങ്ങിയവ ശരിയാക്കാൻ 20 വർഷത്തെ തുടർഭരണത്തിന് കഴിഞ്ഞിട്ടില്ല. അഡ്വ.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ആർ.വെ.എഫ് ദേശീയ പ്രസിഡന്റ് കോരാണി ഷിബു, സംസ്ഥാന കമ്മിറ്റി അംഗം നന്ദിയോട് ബാബു, രാധാകൃഷ്ണക്കുറുപ്പ്, ഡോ. ബിന്നി, അനൂപ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കിരൺ കൊല്ലംപുഴ തുടങ്ങിയവർ സംസാരിച്ചു. നിയോജകമണ്ഡലം സെക്രട്ടറി അനിൽ ആറ്റിങ്ങൽ സ്വാഗതം പറഞ്ഞു.