drama-

ചിറയിൻകീഴ്: വനിതാ സംഗമത്തോടനുബന്ധിച്ച് ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വനിതാ തിയേറ്റർ അവതരിപ്പിച്ച ഭദ്രദീപം എന്ന നാടകം ശ്രദ്ധേയമായി.സ്ത്രീ സമൂഹം നേരിടുന്ന ഗാർഹിക പീഡനങ്ങളെയും അതിക്രമങ്ങളേയും കുറിച്ച് ഓർമ്മപ്പെടുത്തുന്നതിനും അതിനെതിരെ ശക്തമായി പ്രതിരോധിക്കാനും നാടകം ശ്രമിക്കുന്നുണ്ട്.ജി.ചന്ദ്രശേഖരൻ നായർ രചിച്ച നാടകം സംവിധാനം ചെയ്തിരിക്കുന്നത് കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ ആറ്റിങ്ങലാണ്.