p

തിരുവനന്തപുരം: പൊലീസിലെ 58 ഇൻസ്പെക്ടർമാരെ സ്ഥലംമാറ്റി ഡി.ജി.പിയുടെ ഉത്തരവ്. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ മാറ്റം. മൂന്നുവർഷം ഒരേ സ്ഥലത്തുള്ളവരെയും സ്വന്തം ജില്ലയിൽ പ്രവർത്തിക്കുന്നവരെയും മാറ്റും. തിരുവനന്തപുരത്ത് സ്ഥലംമാറ്റപ്പെട്ടവർ ഇവരാണ്:- വി.സൈജുനാഥ്- ബാലരാമപുരം, എസ്.നിയാസ്- കൺട്രോൾ റൂം - തിരുവനന്തപുരം സിറ്റി, വി.കെ.ശശികുമാർ - വട്ടപ്പാറ, ജെ.കെ.ജയശങ്കർ - പാറശാല, എസ്.എ ബിജു - സൈബർ ക്രൈം തിരുവനന്തപുരം സിറ്റി.