ആറ്റിങ്ങൽ: ആറ്റിങ്ങൽ കലാപത്തിന്റെ വാർഷികവും, സ്റ്റേറ്റ് കോൺഗ്രസ് നിരോധനവുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ നടന്ന വെടിവെയ്പിന്റെ വാർഷികവും എസ്.എസ്.ഹരിഹരയ്യർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. വെടിവെയ്പിൽ മരണമടഞ്ഞ ധീരദേശാഭിമാനികൾക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് രക്തസാക്ഷി മണ്ഡപത്തിൽ ആദ്യദീപം തെളിച്ച് അടൂർപ്രകാശ് എം.പി വാർഷികാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കർമ്മശ്രേഷ്ഠ അവാർഡ്, പ്രമുഖ അഭിഭാഷകനും ജില്ലാജഡ്ജിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന രാജപ്പനാചാരിക്ക് മരണാനന്തര ബഹുമതിയായി അടൂർ പ്രകാശ് എം.പി കുടുംബത്തിന് കൈമാറി. പാരമ്പര്യ വിഷചികിത്സയിലെ ജബ്ബാർ കുടുംബത്തിലെ നാലാംതലമുറക്കാരനായ നൗഷാദ് വൈദ്യർക്ക് ട്രെഡിഷണൽ മെഡിസിനിൽ ഹോണററി ബിരുദം ലഭിച്ചത് പരിഗണിച്ച് പ്രത്യേക പുരസ്‌കാരം നൽകി. ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ.വി.എസ്.അജിത് കുമാർ അദ്ധ്യക്ഷനായി. എൻ.പീതാമ്പരക്കുറുപ്പ് എക്സ് എം.പി സാമ്പത്തിക സഹായം കൈമാറി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വക്കം സുകുമാരൻ,എൻ.ആർ.ജോഷി, ജയചന്ദ്രൻ,എസ്.ശ്രീരംഗൻ, ഫൗണ്ടേഷൻ സെക്രട്ടറി ജെ.ശശി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ആർ.അഭയൻ,മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദീപാ അനിൽ,കെ.അജന്തൻ നായർ, ശാസ്തവട്ടം രാജേന്ദ്രൻ, സലിം പാണന്റെമുക്ക്, വി.ചന്ദ്രിക,പി.ജചന്ദ്രൻ നായർ, കെ.കൃഷ്ണമൂർത്തി, കെ.സുബാഷ് ബാബു, മണനാക്കു ഷിഹാബുദീൻ എന്നിവർ സംസാരിച്ചു.