തിരുവനന്തപുരം:ഉപജീവനത്തിനായി വഴിയോര തട്ടുകട നടത്തുന്നവർക്ക് സ്വസ്ഥമായി കച്ചവടം നടത്താനുള്ള സാഹചര്യം നഗരസഭ ഒരുക്കണമെന്ന് ബി.ജെ.പി സിറ്റി ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.സമ്പൂർണ്ണ ജില്ലാകമ്മിറ്റി യോഗം സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വിർച്വലായി ഉദ്ഘാടനം ചെയ്തു.ഗൃഹസമ്പർക്കത്തിലൂടെ വികസിതഅനന്തപുരി എന്നസന്ദേശം വീടുകളിൽ എത്തിക്കാൻ രാജീവ് ചന്ദ്രശേഖർ ആഹ്വാനം ചെയ്തു.സിറ്റി ജില്ലാഅദ്ധ്യക്ഷൻ കരമനജയൻ അദ്ധ്യക്ഷത വഹിച്ചു.രാത്രികാല ജീവിതത്തിന് നഗരം സജീവം ആകാൻ ഇത്തരം കടകൾ ജനങ്ങൾക്ക് ഉപകാരപ്രദമാണെന്നും സിറ്റിപ്രസിഡന്റ് കരമന ജയൻ പറഞ്ഞു.തമ്പാനൂരിലെ ഗതാഗതക്കുരുക്കിന് കാരണം നഗരസഭയുടെ അനാസ്ഥയാണ്.മോഡൽ സ്‌കൂൾ ജംഗ്ഷൻ തമ്പാനൂർ റോഡിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണം സ്വകാര്യ ബസുകൾക്കുള്ള പാർക്കിംഗ് സംവിധാനം സ്വാതിതിരുനാൾ കോളേജ്,നോർക്ക റോഡിലേയ്ക്ക് മാറ്റാൻ മേയർ അദ്ധ്യക്ഷയായ ട്രാഫിക്ക് അഡ്വൈസറി കമ്മിറ്റിയുടെ തീരുമാനം നടപ്പാക്കാത്തതാണ്.നഗരസഭയുടെ ഈ നടപടി തിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു