
വർക്കല: ശിവഗിരി ശ്രീനാരായണ കോളേജിൽ എൻ.എസ്.എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ ഫോറസ്റ്റ് ഡിവിഷന്റെ സഹകരണത്തോടെ വന്യജീവിവാരാഘോഷങ്ങൾക്ക് തുടക്കമായി. റെയ്ഞ്ച് ഓഫീസർ ജി.സന്തോഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.എസ്.ഷീബ അദ്ധ്യക്ഷത വഹിച്ചു. ഫോറസ്റ്റ് ഓഫീസർമാരായ എ.ഷാഹുൽ ഹമീദ്, ഡി.ജയകുമാർ, വോളന്റിയർമാരായ ആർ.നന്ദുകൃഷ്ണൻ, അഭയ്,സാന്ദ്രസജു,ജീതു,ഇന്ദുബാല എന്നിവർ സംസാരിച്ചു.പ്രോഗ്രാം ഓഫീസർ ഡോ.ജി.എസ്.ബബിത, വോളന്റിയർമാരായ സച്ചിൻ, സരോഷ്മ, അരുൺ,ശരത് എന്നിവർ നേതൃത്വം നൽകി.പ്രോഗ്രാം ഓഫീസർ പി.കെ.സുമേഷ് സ്വാഗതവും ഇമേജ് സെൻ നന്ദിയും പറഞ്ഞു.