തിരുവനന്തപുരം: 67-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് മത്സരങ്ങളുടെ ഗ്രൂപ്പ് വൺ മത്സരങ്ങളിൽ തിരുവനന്തപുരം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ ജിംനാസ്റ്റിക്‌സ് ടീം, തുടർച്ചയായി നാലാം വർഷവും സംസ്ഥാന ചാമ്പ്യന്മാരായി.സബ് ജൂനിയർ വിഭാഗത്തിൽ ഹരിഗോവിന്ദ്.ജി.ആർ ഓവറാൾ ചാമ്പ്യനും,രോഹിത്.ആർ.ജി രണ്ടാം ഓവറാൾ ചാമ്പ്യനുമായി.ഇഷാൻ രാജ്.സി രണ്ട് വെള്ളിയും മൂന്ന് വെങ്കലവും കരസ്ഥമാക്കി.ജൂനിയർ വിഭാഗത്തിൽ ശ്രീരാഗ്.എസ്.രാജേഷ് രണ്ടാം ഓവറാൾ ചാമ്പ്യനായി.ശിവപാൽ.ജെ,ആദർശ്.എസ്,റിയാൻ അലി.കെ.പി,നിബിൻ സാം എന്നിവരുടെയും പ്രകടനങ്ങൾ വിജയത്തിന് കരുത്ത് നൽകി.
സീനിയർ വിഭാഗത്തിൽ മിൻഹാജ്.എസ്.സാജ് ഓവറാൾ ചാമ്പ്യനായി.ഡിബിൻ.ബി.എസ് ഒരു വെള്ളിയും ഒരു വെങ്കലവും കരസ്ഥമാക്കി.വിജയികളെ സ്കൂൾ മാനേജർ ഫാ.ജെറോം അൽഫോൺസ്,പ്രിൻസിപ്പൽ സുനിൽകുമാർ മൊറൈസ്,ഹെഡ്മാസ്റ്റർ ഷമ്മി ലോറൻസ്,ഫിസിക്കൽ എഡ്യുക്കേഷൻ അദ്ധ്യാപകരായ മനോജ് സേവ്യർ,ജോൺ ബോസ്കോ എന്നിവർ അഭിനന്ദിച്ചു.