വിഴിഞ്ഞം: നെല്ലിവിള ഗവ.എൽ.പി.എസിലെ ഒരുവർഷം നീണ്ടുനിന്ന ശതാബ്ദിയാഘോഷങ്ങളുടെ സമാപന സമ്മേളനം എം.വിൻസന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ശതാബ്ദി ആഘോഷക്കമ്മിറ്റി ചെയർമാൻ ആർ.എസ്.ശ്രീകുമാർ പതാക ഉയർത്തിയതോടെയാണ് സമാപന പരിപാടികൾ ആരംഭിച്ചത്.തുടർന്ന് സ്ഥാപകൻ സി.പൊന്നുനാടാരുടെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി.വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിതാബിനു അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ മുൻ അദ്ധ്യാപകർ,പൂർവ വിദ്യാർത്ഥികൾ,മുൻ ജീവനക്കാർ എന്നിവരെ ആദരിച്ചു,ബസ് ഷെഡ്,ഗാന്ധി പ്രതിമ,പ്രസംഗപീഠം എന്നിവയുടെ സമർപ്പണം,അക്ഷരഭൂമി ശതാബ്ദി സുവനീറിന്റെ പ്രകാശനം എന്നിവ നടന്നു.ജില്ലാപഞ്ചായത്ത് അംഗം അഡ്വ.സി.കെ.വത്സലകുമാർ,അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ.റാണി,ജില്ലാപഞ്ചായത്ത് അംഗം ഭഗത് റൂഫസ്,ജയ,ജയാനളിനാക്ഷൻ,അഷ്ടപാലൻ,സുരേന്ദ്രൻ,രമപ്രിയ, ഡോ.സോമൻ തുടങ്ങിയവർ പങ്കെടുത്തു.
സ്കൂൾ ചരിത്രം
1925ൽ നെല്ലിവിള ജംഗ്ഷനിൽ സി.പൊന്നുനാടാരാണ് സ്കൂൾ സ്ഥാപിച്ചത്.സ്കൂളിന്റെ ആദ്യ പ്രഥമാദ്ധ്യാപകനും അദ്ദേഹമായിരുന്നു.1947ൽ 37സെന്റ് സ്ഥലവും വൃക്ഷങ്ങളുമടക്കം അന്നത്തെ ഒരു ചക്രത്തിന് തിരുവിതാംകൂർ സർക്കാരിന് സ്കൂൾ കൈമാറി.
നിലവിൽ ഒരേക്കറോളം സ്ഥലമുള്ള സ്കൂളിൽ ചുറ്റുമതിലില്ലെന്ന കാരണത്താലാണ് അപ്ഗ്രേഡ് ചെയ്യാത്തത്.
ഒന്ന് മുതൽ നാലാം ക്ലാസ് വരെയുള്ള പ്രൈമറി ക്ലാസുകളും 2011 മുതൽ ആരംഭിച്ച പ്രീ പ്രൈമറി ക്ലാസുകളുമുണ്ട്.സ്കൂളിലെ പൂർവ വിദ്യാർത്ഥിയായ എസ്.സൈനുവാണ് ഇപ്പോഴത്തെ പ്രഥമാദ്ധ്യാപിക.സ്കൂളിൽ 85ലധികം വിദ്യാർത്ഥികളുമുണ്ട്.