തിരുവനന്തപുരം: ഫ്ലൈഓവർ നിർമ്മാണത്തിന്റെ ഭാഗമായി ശ്രീകാര്യം ജംഗ്ഷൻ മുതൽ കല്ലംപള്ളി വരെയുള്ള റോഡിന് വശത്തുള്ള മരങ്ങൾ മുറിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ 8 മുതൽ പണി തീരുന്നതുവരെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

ചാവടിമുക്ക് - ശ്രീകാര്യം - കല്ലംപള്ളി- പോങ്ങുംമൂട് റോഡിൽ ഗതാഗതത്തിരക്കുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ ഉള്ളൂർ ഭാഗത്ത് നിന്ന് ശ്രീകാര്യം വഴി കഴക്കൂട്ടം ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള വാഹനങ്ങൾ ഉള്ളൂർ - പ്രശാന്ത് നഗർ - ആക്കുളം കുഴിവിള വഴി പോകണം.

സൂപ്പർ ലീഗ് ഫുട്ബാൾ: ഗതാഗത ക്രമീകരണം
കേരള സൂപ്പർ ലീഗുമായി ബന്ധപ്പെട്ട് ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ ഇന്ന് രാവിലെ 7.30ന് നടക്കുന്ന ഫുട്ബാൾ മത്സരവുമായി ബന്ധപ്പെട്ട് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. മത്സരം കാണാൻ വരുന്നവരുടെ വാഹനങ്ങൾ പുളിമൂട് മുതൽ ആയുർവേദ കോളേജ് വരെയുളള റോഡിന്റെ ഇരുവശവും,പുളിമൂട് മുതൽ ആസാദ് ഗേറ്റ് വരെയും സ്‌പെൻസർ മുതൽ പാളയം വരെയുള്ള റോഡിന്റെ ഇടതുവശം,മോഡൽ സ്‌കൂൾ ജംഗ്ഷൻ മുതൽ പനവിള വരെയുള്ള റോഡിന്റെ ഇടത് വശം,പി.എം.ജി മുതൽ ലോ കോളേജ് വരെയുള്ള റോഡിന്റെ ഇടത് വശം,വികാസ് ഭവൻ ഓഫീസ് റോഡ്,നന്ദാവനം മുതൽ മ്യൂസിയം വരെയുള്ള റോഡിന്റെ ഇടതുവശം,പാളയം സാഫല്യം കോംപ്ലക്സിന് സമീപമുള്ള മൾട്ടി ലെവൽ കാർപാർക്കിംഗ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യാം.അനധികൃതമായോ ഗതാഗതതടസം സൃഷ്ടിച്ചോ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും.