തിരുവനന്തപുരം: പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാം ക്ളാസുകാരി സഹസ്യ സനക്ക് എഴുതിയ ഫാന്റസി നോവൽ 'മൂൺ ഷെയ്ഡ് എ പായ്ക്ക് സ്റ്റോറി' മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു.സ്വന്തം ഭാവനകളെ എ.ഐ സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ കൂടി ഉപയോഗപ്പെടുത്തിയാണ് സഹസ്യ നോവൽ എഴുതിയത്.
നോവലിന്റെ കോപ്പികൾ പുസ്തകരൂപത്തിലും ഡിജിറ്റൽ രൂപത്തിലും ആമസോണിലും ഫ്ളിപ്പ്കാർട്ടിലും ലഭിക്കും.വൈറ്റ് ഫാൽക്കൺ പബ്ലിക്കേഷൻസാണ് ഇന്ത്യയിലെ പ്രസാധകർ.
മറ്റ് ഫാന്റസി നോവലുകളിൽ നിന്ന് വ്യത്യസ്തമായി മനുഷ്യ കഥാപാത്രങ്ങളില്ലാതെ ചെന്നായകൾ മാത്രമാണ് മുൺഷേഡിസിലെ കഥാപാത്രങ്ങളാകുന്നത്.ചെന്നായകളുടെ ലോകത്തെ കരുതലും സൗഹൃദവും വേട്ടയാടലും, ധൈര്യവും, മാന്ത്രികതയുമൊക്കെയാണ് നോവലിന്റെ ഇതിവൃത്തം.
മൂന്ന് പുസ്തകങ്ങൾ ഉൾപ്പെടുന്ന ഒരു പുസ്തക സീരിസിലെ ആദ്യ പുസ്തകമാണിത്. ജി.എസ്.ടി അപ്പലേറ്റ് ട്രൈബ്യൂണലിന്റെ കോയമ്പത്തൂർ ബെഞ്ചിൽ അസിസ്റ്റന്റ് രജിസ്ട്രാറായ പിതാവ് സനക്കും,സ്വകാര്യ കമ്പനിയിലെ ഡയറക്ടറായ മാതാവ് ശ്രീതിയും സഹോദരി മൂന്നാം ക്ളാസ് വിദ്യാർത്ഥി സ്വാതിയുമടങ്ങുന്നതാണ് സഹസ്യയുടെ കുടുംബം.