തിരുവനന്തപുരം: ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫായിരിക്കെ അന്തരിച്ച പി.എസ്.രശ്മിയുടെ സ്മരണയ്ക്കായി രൂപീകരിച്ച പി.എസ്.രശ്മി മെമ്മോറിയൽ ട്രസ്റ്റിന്റെ പ്രഖ്യാപനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.പ്രഥമ പി.എസ്.രശ്മി മെമ്മോറിയൽ യംഗ് ജേർണലിസ്റ്റ് അവാർഡ് മലയാള മനോരമ ഇടുക്കി ബ്യൂറോ റിപ്പോർട്ടർ ജോ മാത്യുവിന് മന്ത്രി ജി.ആർ.അനിൽ കൈമാറി.രശ്മിയുടെ ജന്മദിനമായ ഇന്നലെ തൈക്കാട് ഭാരത് ഭവനിലായിരുന്നു പരിപാടി. കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ സെക്രട്ടറി അനുപമ ജി.നായർ അദ്ധ്യക്ഷത വഹിച്ചു. മാദ്ധ്യമ പ്രവർത്തക കെ.എ.ബീന,പി.ആർ.ഡി റിട്ട.ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല എന്നിവർ സംസാരിച്ചു. ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ്, മാതൃഭൂമി തിരുവനന്തപുരം ചീഫ് റിപ്പോർട്ടർ എം.ബഷീർ എന്നിവർ രശ്മി അനുസ്മരണം നടത്തി.പി.എസ്.രശ്മി സൗഹൃദ കൂട്ടായ്മ കൺവീനർ എം.വി.വിനീത സ്വാഗതവും ജോയിന്റ് കൺവീനർ പി.ആർ.റിസിയ നന്ദിയും പറഞ്ഞു.