തിരുവനന്തപുരം: ആൽഫ പാലിയേറ്റീവ് കെയറിന്റെയും സ്റ്റുഡന്റ്സ് അസോസിയേഷൻ ഒഫ് പാലിയേറ്റീവ് കെയറിന്റെയും നേതൃത്വത്തിൽ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ പാലിയേറ്റീവ് കെയർ ദിനാചരണത്തിന് മുന്നോടിയായി സംഘടിപ്പിക്കുന്ന കംപാഷനേറ്റ് യൂത്ത് വാക്കത്തോണിന് തിരുവനന്തപുരത്ത് തുടക്കമായി. ആൽഫാ പാലിയേറ്റീവ് കെയർ ചെയർമാൻ കെ.എം.നൂർദീൻ വാക്കത്തോൺ ഫ്ളാഗ്ഓഫ് ചെയ്തു. വിവിധ ജില്ലാ ആസ്ഥാനങ്ങളിലെ വാക്കത്തോണുകൾക്ക് ശേഷം 15ന് തൃശൂരിൽ വാക്കത്തോൺ സമാപിക്കും.