hi

വെഞ്ഞാറമൂട്: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി വാമനപുരം മണ്ഡലം വികസന സമിതിയും വാമനപുരം ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച തൊഴിൽ മേളയിൽ 551 പേർ തിരഞ്ഞെടുക്കപ്പെട്ടു. 89പേർക്ക് നിയമന ഉത്തരവ് നൽകുകയും ഷോർട് ലിസ്റ്റ് ചെയ്ത 462പേർക്ക് രണ്ടാംഘട്ട അഭിമുഖത്തിന് ശേഷം ഒരു മാസത്തിനകം നിയമന ഉത്തരവും നൽകും.പ്രതീക്ഷ 2025 എന്ന പേരിൽ വെഞ്ഞാറമൂട് ഗവ.യു.പി.എസിൽ നടന്ന തൊഴിൽമേള നോർക്ക -റൂട്ട്സ് സി.ഇ.ഒ അജിത് കോളശേരി ഉദ്ഘാടനം ചെയ്തു.

വാമനപുരം ബ്ലോക്ക് പ്രസിഡന്റ് ജി.കോമളം അദ്ധ്യക്ഷത വഹിച്ചു. തൊഴിൽ ദാതാക്കളായി വൻകിട കമ്പനികൾ ഉൾപ്പെടെ 57 സ്ഥാപനങ്ങളും തൊഴിൽ അന്വേഷകരായി 1262 പേരും പങ്കെടുത്തു. വാമനപുരം ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ.എസ്.എം.റാസി, പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാജേഷ്, ബ്ലോക്ക് മെമ്പർമാരായ അസീനാ ബീവി, അരുണ.സി.ബാലൻ, വൈ.വി.ശോഭ കുമാർ, ജില്ലാ കോ- ഓർഡിനേറ്റർ ജിൻരാജ്, നോർക്ക വെൽഫെയർ ബോർഡ് ഡയറക്ടർ സജീവ് തൈക്കാട്, കില ജില്ലാ ഫെസിലിറ്റേറ്റർ സുഭാഷ്, കെ.ആർ.പിമാരായ ബാലകൃഷ്ണൻ, ഷംനാദ് പുല്ലമ്പാറ, ബ്ലോക്ക് സെക്രട്ടറി സി.ആർ.രാജീവ് കുമാർ,വിവിധ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.