s

ഹൈദരാബാദ്: ഓൾ ഇന്ത്യമലയാളി അസോസിയേഷന്റെ (എയ്മ) ദേശീയ സംഗീത മത്സരത്തിനു മുന്നോടിയായി തെലങ്കാന ഘടകത്തിന്റെ സംഗീത മത്സരം എയ്മ വോയ്സ് 2025 സെക്കന്തരാബാദ് ലയൻസ് ക്ലബ് കൺവെൻഷൻ ഹാളിൽ 12ന് നടക്കും. ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായണ് മത്സരം നടക്കുക. ദക്ഷിണമേഖലാ മത്സരങ്ങൾ ഒക്ടോബർ 26ന് ചെന്നൈയിൽ നടക്കും. മേഖലാ വിജയികൾ മാറ്റുരയ്ക്കുന്ന ദേശീയ മത്സരങ്ങൾ ഡിസംബർ 29ന് കൊച്ചിയിൽ നടക്കുമെന്ന് അസോസിയേഷൻ ദേശീയ സമിതി അംഗം ബി.സി.ആർ. നായർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 8885553770