hall-

ചിറയിൻകീഴ്: ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ പുനർനിർമ്മാണം നടത്തിയ കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് നടക്കും.മൂന്നു കോടി ചെലവിൽ മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യമാണ്. ഒന്നാമത്തെ നിലയിൽ 350 പേർക്കുള്ള ഡൈനിംഗ് ഹാളും രണ്ടാമത്തെ നിലയിൽ 300പേർക്കുളള കോൺഫറൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. വി.ശശി എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അടൂർ പ്രകാശ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം,ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ്,ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി.സി,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.സരിത,ചിറയിൻകീഴ് ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.മണികണ്ഠൻ,ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനിദാസ്,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രേണുക മാധവൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു.ജെ തുടങ്ങിയവർ പങ്കെടുക്കും. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.അബ്ദുൽ വാഹിദ് സ്വാഗതം പറയും.