sz

തിരുവനന്തപുരം: വിശ്വാസികളുടെ കാണിക്ക ദുർവിനിയോഗം ചെയ്താണ് ദേവസ്വംബോർഡും സർക്കാരും അയ്യപ്പസംഗമം സംഘടിപ്പിച്ചതെന്ന് കോൺഗ്രസ് പ്രവർത്തക സമതി അംഗം രമേശ് ചെന്നിത്തല. അയ്യപ്പ സംഗമത്തിന് ദേവസ്വം ബോർഡ് ഒരു പൈസയും ചെലവാക്കില്ലെന്നും സ്‌പോൺസർഷിപ്പിലൂടെ പണം കണ്ടെത്തും എന്നുമായിരുന്നു വീരവാദം. തിരഞ്ഞെടുപ്പ് സ്റ്റണ്ടായി അയ്യപ്പ സംഗമം തീരുമാനിച്ചപ്പോഴേ ധൂർത്തിനെ കുറിച്ച് എല്ലാവരും മുന്നറിയിപ്പ് നൽകിയതാണ്. ദേവസ്വം ബോർഡിന്റെ സർപ്ലസ് ഫണ്ടിൽ നിന്ന് മൂന്നു കോടിയാണ് ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കൈമാറിയത്. 8.2 കോടിയാണ് മൊത്തം നൽകാനുള്ളത്. അയ്യപ്പ സംഗമം പൊളിഞ്ഞുപോയ സ്ഥിതിക്ക് മുഴുവൻ പണവും ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ നിന്ന് പോകും. ഈ കപട ഭക്തന്മാരെ ഉടൻ നിർമാർജനം ചെയ്തു പൂങ്കാവനത്തിന്റെയും ക്ഷേത്ര പരിസരങ്ങളുടെയും പരിശുദ്ധി വീണ്ടെടുക്കണമെന്നും ചെന്നിത്തല പറഞ്ഞു.