തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടനകേന്ദ്രവും ഗുരുവീക്ഷണവും സംയുക്തമായി ശ്രീനാരായണഗുരു മഹാത്മാഗാന്ധി സംഗമ ശതാബ്ദി ആഘോഷവും ഗുരുചൈതന്യയതി ഗുരുശ്രേഷ്ഠ അവാർഡ് ദാനവും സംഘടിപ്പിച്ചു.പഠനകേന്ദ്രം ഡയറക്‌ടർ പ്രൊഫ.ശിശുപാലൻ ഉദ്ഘാടനം ചെയ്തു. അരുവിപുരം സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.സി.എസ്.മുരളി,അമ്മിണിക്കുട്ടൻ,നിറ്റി.ഒ.വി.റാണി,വി.എസ്.ജയകുമാർ,ഡോ.ഉഷാറാണി,ഡോ.ഗീതാകുമാരി,സിന്ധുതോപ്പിൽ,സുകുമാരി കോലത്തുകര എന്നിവർ പങ്കെടുത്തു.ഗുരുശ്രേഷ്ഠാ അവാർഡ് ദാനച്ചടങ്ങ് മുൻമന്ത്രി സി.ദിവാകരൻ ഉദ്ഘാടനം ചെയ്തു.വനംവികസന കോർപ്പറേഷൻ ചെയർപേഴ്‌സൺ ലതികാസുഭാഷ് മുഖ്യപ്രഭാഷണം നടത്തി.ജാലകംപ്രസിഡന്റ് കെ.എസ്.അനിൽ,മോഹൻദാസ് എൻജിനിയറിംഗ് കോളേജ് ഡയറക്ടർ റാണി മോഹൻദാസ്,അഡ്വ.ഷീല ആർ.ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
ഗുരുവീക്ഷണം ഏർപ്പെടുത്തിയ ഗുരുനിത്യചൈതന്യയതി ഗുരുശ്രേഷ്‌ഠ അവാർഡ് ഡോ.ഷാജി പ്രഭാകരൻ, ഡോ.പി.കെ.സുകുമാരൻ,പ്രൊഫ.ചെങ്കൽ സുധാകരൻ,ഡോ.പ്രഭാപ്രസന്നകുമാർ,ഡോ.പി.വസുമതി ദേവി,ഡോ.കുമാർ.ജെ,ബി.എ.അമ്മിണി,ഡോ.റാണി ജയചന്ദ്രൻ,പ്രൊഫ.ഡോ.എം.എസ്.വിനയചന്ദ്രൻ,കുളത്തൂർ.ജി.വിജയമ്മ,വക്കം.കെ.രാധാകൃഷ്‌ണൻ,രുഗ്മിണി രാമകൃഷ്‌ണൻ,നന്ദിയോട് രാജേന്ദ്രൻ, രജനിരാജേന്ദ്രൻ,ഹൈമശ്രീവത്സൻ,അമ്മിണിക്കുട്ടൻ,ഡോ.ഗായത്രി,അഡ്വ.അജയൻ വടക്കയിൽ,രമണി വക്കം,കോലത്തുകര സി.മോഹനൻ,അപർണ കോലത്തുകര എന്നിവർക്ക് ഗുരുനിത്യചൈതന്യയതി ഗുരുശ്രേഷ്ഠ അവാർഡുകൾ നൽകി. കാവ്യാർപ്പണം ശ്രീദേവി അമ്മ ഉദ്ഘാടനം ചെയ്തു. കല്ലയം മോഹൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.ഉഷാറാണി,പ്രേമചന്ദ്രൻ കടയ്ക്കാവൂർ,രാജ്‌കുമാർ കുടപ്പനക്കുന്ന്,കല്ലിയൂർ വിശ്വംഭരൻ,മധു വണ്ടന്നൂർ,വിജയൻ ചന്ദനമാല,ബേബി കൃഷ്‌ണൻ,ഷൺകുമാരി രാഘവൻ,സുഗത്,ഷൈനുമോൾ,പൗർണമി ചെമ്പഴന്തി തുടങ്ങിയവർ കവിത ചൊല്ലി.പി.ജി.ശിവബാബു സംയോജന പ്രസംഗം നടത്തി.കെ.എസ്.ശിവരാജൻ,അനിൽ വെൺകുളം,പ്ലാവിള ജയരാം,കോലത്തുകര മോഹനൻ,അരുവിയോട് വിശ്വംഭരൻ എന്നിവർ പങ്കെടുത്തു.