
പാറശാല: സർക്കാർ ഹോമിയോ ഡിസ്പെൻസറിക്കായി പുതിയതായി നിർമ്മിച്ച മന്ദിരം സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ബിജു,ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ ജി.ശ്രീധരൻ,വീണ,അനിതാറാണി,ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ വിനിതകുമാരി,ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ.സതീഷ്,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഓമന,എം.സുനിൽ,ക്രിസ്തുരാജ്,അനിത,മായ,നെയ്യാറ്റിൻകര ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ.കുമാരി ബിന്ദു, ഡോ.സോണിയകൃഷ്‌ണ,ഡോ.അനുഷ,സോണിയ,പഞ്ചായത്ത് സെക്രട്ടറി ഹരികുമാർ,കക്ഷി നേതാക്കൾ,ഉദ്യോഗസ്ഥർ,കലാ സാംസ്കാരിക നായകന്മാർ തുടങ്ങിയവർ പങ്കെടുത്തു.പാറശാല പൊലീസ് സ്റ്റേഷന് മുന്നിലായി ഗ്രാമ പഞ്ചായത്ത് ഫണ്ടിൽ നിന്നും ചെലവഴിച്ച 20ലക്ഷം രൂപ ഉപയോഗിച്ചാണ് ആധുനിക സൗകര്യങ്ങളോട് കൂടിയ മന്ദിരം നിർമ്മിച്ചത്.