
തിരുവനന്തപുരം: കെ.ജി.ഒ.യു നെയ്യാറ്റിൻകര ബ്രാഞ്ച് കമ്മിറ്റിയുടെ ഏകദിന ഉപവാസ സമരം സിവിൽ സ്റ്റേഷന് മുന്നിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നിസാമുദീൻ.എ അദ്ധ്യക്ഷനായി. നേതാക്കളായ ബ്രാഞ്ച് പ്രസിഡന്റ് പി.എസ്.അനിൽകുമാർ,സംസ്ഥാന കമ്മിറ്റി അംഗം കെ.ബിജു എന്നിവർ ഉപവസിച്ചു. സമാപന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.മര്യാപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. എം.വിൻസെന്റ് എം.എൽ.എ,എ.ഐ.സി.സി അംഗം നെയ്യാറ്റിൻകര സനൽ,ജോസ് ഫ്രാങ്ക്‌ളിൻ,കെ.ജി.ഒ.യു സംസ്ഥാന പ്രസിഡന്റ് കെ.സി.സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു.