
ഉദിയൻകുളങ്ങര: പള്ളിച്ചൽ ഇടയ്ക്കോട് സ്വദേശിയായ വേണുവിന്റെ (62) വീട്ടുകോമ്പൗണ്ടിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. 102സെൻറീമീറ്റർ നീളം വരുന്ന കഞ്ചാവ് ചെടി നട്ടുവളർത്തിയതാണെന്ന് വേണു സമ്മതിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. നെയ്യാറ്റിൻകര എക്സൈസ് ഇൻസ്പെക്ടർ പ്രശാന്തിന്റെ നേതൃത്വത്തിൽ
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) രാജേഷ് കുമാർ,സിവിൽ എക്സൈസ് ഓഫീസർ പ്രസന്നൻ, അൽത്താഫ്,വനിതാ സിവിൽ എക്സൈസ് ഓഫീസറായ വിഷ്ണുശ്രീ എന്നിവരടങ്ങിയ സംഘമാണ് ചെടി കണ്ടെത്തിയത്.