lions

തിരുവനന്തപുരം: ലയൺസ് ഡിസ്ടിക്ട് 318എയിലെ വനിതാ വിഭാഗത്തിലെ ക്ലബ്ബുകളിലൊന്നായ ട്രിവാൻഡ്രം ഐക്കൺസ്,സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കായി മാനസികാരോഗ്യം എങ്ങനെ കൈവരിക്കാം എന്ന വിഷയത്തിൽ അവബോധന ക്ലാസ്‌ സംഘടിപ്പിച്ചു. പ്രമുഖ കൺസൾട്ടന്റ് സൈക്യാട്രിസ്‌റ്റ് ഡോ.ഹാംലീൻ ടോണി നേതൃത്വം നൽകി. ക്ലബ് ഭാരവാഹികളായ പ്രസിഡന്റ് പുഷ്പാ തമ്പി,​സെക്രട്ടറി ദേവകി പ്രസാദ്,ട്രഷറർ റെഗീത ഗംഗാധർ,ഡിസ്ട്രിക്ട് സെക്രട്ടറി ഡോ.ടി.സാഗർ,റീജിയൺ ചെയർപേഴ്സൺ സനിൽകുമാർ എന്നിവർ സംസാരിച്ചു.