
കുന്നത്തുകാൽ: സങ്കീർണമായ നേത്രരോഗങ്ങളുടെ ചികിത്സ എളുപ്പമാക്കാൻ സഹായിക്കുന്ന സ്ലിറ്റ് ലാമ്പ് എന്ന അത്യാധുനിക ഉപകരണം സി.എസ്.ഐ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്ഥാപിച്ചു. കണ്ണിന്റെ മർദ്ദം കൃത്യമായി അളക്കുന്നതിന് പുറമേ കണ്ണിൽ അകപ്പെട്ട ജീവികളെയും വസ്തുക്കളെയും വ്യക്തമായി തിരിച്ചറിയാനും അവയെ പുറത്തേക്ക് എടുക്കാനും കഴിയുന്നതിനൊപ്പം ലൈവ് വീഡിയോ ചിത്രങ്ങളും എടുക്കാൻ സഹായിക്കുന്ന ഒന്നാണിതെന്ന് ഡയറക്ടർ ഡോ.ജെ.ബെന്നറ്റ് എബ്രഹാം പറഞ്ഞു.