kra

തി​രുവനന്തപുരം: കുന്നുംപുറം റസി​ഡന്റ്സ് അസോസി​യേഷന്റെ ആഭി​മുഖ്യത്തി​ൽ കുടുംബ സംഗമവും ഓണാഘോഷവും കുന്നുംപുറം ചി​ന്മയ സ്‌കൂളി​ൽ നടന്നു. പ്രസി​ഡന്റ് കെ.കൃഷ്ണൻ നായർ പരി​പാടി​കൾ ഉദ്ഘാടനം ചെയ്‌തു.

വൈസ് പ്രസിഡന്റ് വി.കെ.അശോക് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ.കെ.പ്രേമ, ഡി.സതീഷ് കുമാർ,എസ്.ലൈലാകുമാരി,വി.എസ്.ശിവകുമാരി എന്നിവർ സംസാരിച്ചു. കുടുംബാംഗങ്ങളുടെ കലാപരിപാടികളും കായികമത്സരങ്ങളും നടത്തി.

മുതിർന്ന അംഗങ്ങൾക്ക് ആദരം,വിവിധ തലങ്ങളിൽ പുരസ്കാരം നേടിയവരെയും ഉന്നത ബിരുദങ്ങൾ നേടിയവരെയും അനുമോദിക്കൽ,എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് ക്യാഷ് പ്രൈസ് എന്നിവയും ഉണ്ടായിരുന്നു.

ഫോട്ടോ: കുന്നുംപുറം റസിഡന്റ്സ് അസോസിയേഷന്റെ കുടുംബ സംഗമവും

ഓണാഘോഷവും പ്രസിഡന്റ് കെ.കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യുന്നു