
തിരുവനന്തപുരം: സഹകരണ പരിശീലന കോളേജിൽ നടന്ന വസന്തോത്സവം 2025 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കോളേജിൽ തരിശായി കിടന്ന സ്ഥലത്ത് കുടപ്പനക്കുന്ന് കൃഷി ഓഫീസിൽ നിന്ന് സൗജന്യമായി ലഭിച്ച ചെണ്ടുമല്ലി തൈകളാണ് പൂവിട്ടത്. സഹകരണ പരിശീലന കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാറും പ്രിൻസിപ്പലുമായ എം.പി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എച്ച്.ഡി.സി പ്രിൻസിപ്പൽ മനുരാജ്, പ്ലാനിംഗ് ഫോറം കൺവീനർ അഭിരാം എന്നിവർ സംസാരിച്ചു.