
പാറശാല: നവരാത്രി പൂജകൾക്ക് ശേഷം മടങ്ങുന്ന വിഗ്രഹ ഘോഷയാത്രക്ക് അതിർത്തി പ്രദേശമായ കളിയിക്കാവിളയിൽ യാത്രഅയപ്പ് നൽകി. കഴിഞ്ഞ ദിവസം രാവിലെ തിരുവനന്തപുരത്ത് നിന്നും മടങ്ങിയ വിഗ്രഹ ഘോഷയാത്ര വൈകിട്ടോടെ നെയ്യാറ്റിൻകര ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിലെത്തി. തുടർന്ന് ഇന്നലെ രാവിലെ പുനരാരംഭിച്ച ഘോഷ വഴിനീളെ ഭക്തജനങ്ങൾ ഒരുക്കിയിരുന്ന സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകിട്ട് 6ന് അതിർത്തിയിലെത്തിയത്. കുഴിത്തുറ ദേവസ്വം ജോയിന്റ് കമ്മിഷ്ണർ ചന്ദ്രകുമാറിന്റെ നേതൃത്വത്തിൽ വിഗ്രഹ ഘോഷയാത്രയെ സ്വീകരിച്ചു. തുടർന്ന് തമിഴ്‌നാട് പൊലീസ് ഗാർഡ് ഒഫ് നൽകി വിഗ്രഹ ഘോഷയാത്രയെ തിരികെ തമിഴ്‌നാട്ടിലേക്ക് ആനയിച്ചു. വൈകിട്ട് 7ന് ഘോഷയാത്ര കുഴിത്തുറ ശ്രീ മഹാദേവർ ക്ഷേത്രത്തിലെത്തിച്ചേർന്നു. തുടർന്ന് ഇന്ന് രാവിലെ ആരംഭിക്കുന്ന ഘോഷയാത്ര വൈകിട്ടോടെ പത്മനാഭപുരം കൊട്ടാരത്തിൽ എത്തിച്ചേരും.