1

തിരുവനന്തപുരം: റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം ക്യാപിറ്റലിന്റെ നേതൃത്വത്തിൽ കള്ളിക്കാട് ഗ്രാമ പഞ്ചായത്തിലെ നിർദ്ധനരായ 25 വനിതകൾക്കു എൽ.ഇ.ഡി ബൾബ് നിർമ്മാണത്തിന്റെ പരിശീലനം പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് വിതരണവും ഓണകിറ്റ് വിതരണവും നടന്നു. റോട്ടറി 3211,സോൺ-7 അസിസ്റ്റന്റ് ഗവർണർ റോടേറിയൻ അമരസിംഹൻ പണിക്കർ അദ്ധ്യക്ഷനായി. കള്ളിക്കാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പന്ത ശ്രീകുമാർ സർട്ടിഫിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ്‌ റൊട്ടേറിയൻ ജയമോഹൻ, പഞ്ചായത്തിലെ മെമ്പർമാർ, സങ്കൽപ് ഡിസ്ട്രിക്ട് മിഷൻ കോർഡിനേറ്റർ നീതു എസ്.സൈനു, റോട്ടേറിയൻ, ഡോ.ജീഷ് മറ്റു റൊട്ടേറിയൻസും നാട്ടുകാരും പങ്കെടുത്തു. നിർദ്ധനരായ 50 വനിതകൾക്കുള്ള ഓണക്കിറ്റ് വിതരണം വനിതാ ശിശു വികസന വകുപ്പ് മിഷൻ ശക്തി - സങ്കല്പ് ഡിസ്ട്രിക്ട് മിഷൻ കോർഡിനേറ്റർ നീതു എസ് സൈനു നിർവഹിച്ചു.